Uncategorized
ഫാസ്റ്റ് ഏവന്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉദ്ഘാടനം ചെയ്തു
ദോഹ. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സിന്റേയും ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ബിസിനസ് സെന്ററിന്റേയും സംയുക്ത സംരംഭമായ ഫാസ്റ്റ് ഏവന്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ദുബൈ കിസൈസില്‍ ഉദ്ഘാടനം ചെയ്തു
ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ ഖാസിമി, അഹ് മദ് അല്‍ റഈസ്, ഹമദ് അബ്ദുല്ല ഈസ ബൂശിഹാബ് അല്‍ സുവൈദി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, ഫാസ്റ്റ് ഗ്രൂപ്പ് സി.ഇ.ഒ. ഗഫൂര്‍ ഷാസ് എന്നിവര്‍ നേതൃത്വം നല്‍കി