Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഒയാസിസ് ഖത്തറിന്റെ നാല്‍പതാം വാര്‍ഷികം അതി വിപുലമായി ആഘോഷിച്ചു

ദോഹ: തൃശൂര്‍ ജില്ലയിലെ സൗത്ത് ഒരുമനയൂര്‍ നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ ഒയാസിസ് ഖത്തറിന്റെ നാല്‍പതാം വാര്‍ഷികം രണ്ടു ദിവസം നീണ്ടു നിന്ന വിവിധ പരിപാടികളോടെ അതി വിപുലമായി ആഘോഷിച്ചു.

ദോഹയുടെ വടക്ക് ഭാഗത്തുള്ള ഉമ്മ് അല്‍ അമദ് റിസോര്‍ട്ടിലേക്ക് കുടുംബാംഗങ്ങളോടൊത്ത് നടത്തിയ വിനോദയാത്ര ഏറെ ആസ്വാദ്യകരമായിരുന്നു. തുടര്‍ന്ന് വിവിധ കലാകായിക മത്സരങ്ങളും, കൊച്ചു കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

‘കണ്ണൂര്‍ കാഫ്’ ടീം അവതരിപ്പിച്ച കൊട്ടും പാട്ടും പരിപാടി ചടങ്ങിന് കൂടുതല്‍ കൊഴുപ്പേകി.

വൈസ് പ്രസിഡന്റ് എ.വി. അബ്ദുല്‍ റഹ്‌മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വി.സി. മുജീബ് സ്വാഗതവും, ട്രഷറര്‍ പി.കെ. മുഹമ്മദുണ്ണി നന്ദിയും പറഞ്ഞു.

Related Articles

Back to top button