Uncategorized
വിവര്‍ത്തനത്തിനുള്ള ഒമ്പതാമത് ഷെയ്ഖ് ഹമദ് അവാര്‍ഡ് ജേതാക്കളെ ആദരിച്ചു
ദോഹ. വിവര്‍ത്തനത്തിനുള്ള ഒമ്പതാമത് ഷെയ്ഖ് ഹമദ് അവാര്‍ഡ് ജേതാക്കളെ ആദരിച്ചു. കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന ചടങ്ങില്‍ ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയെ പ്രതിനിധീകരിച്ച് ഷെയ്ഖ് താനി ബിന്‍ ഹമദ് അല്‍താനിയാണ് 2023 ലെ വിവര്‍ത്തനത്തിനും അന്താരാഷ്ട്ര ധാരണയ്ക്കുമുള്ള 9-ാമത് ഷെയ്ഖ് ഹമദ് അവാര്‍ഡ് ജേതാക്കളെ ആദരിച്ചത്.
ചടങ്ങില്‍ നിരവധി ശൈഖുമാരും മന്ത്രിമാരും സംസ്ഥാന അംഗീകൃത നയതന്ത്ര പ്രതിനിധികളും എഴുത്തുകാരും വിവര്‍ത്തകരും ഗവേഷകരും പങ്കെടുത്തു.