Breaking News

2023-24 ക്രൂയിസ് സീസണില്‍ 73 കപ്പലുകളിലായി 378,000 യാത്രക്കാരെ സ്വാഗതം ചെയ്ത് ദോഹ തുറമുഖം

ദോഹ: മറൈന്‍ ടൂറിസത്തിലേക്കുള്ള ഖത്തറിന്റെ ഗേറ്റ് വേയായ ദോഹ തുറമുഖം 2023-24 ക്രൂയിസ് സീസണില്‍ 73 കപ്പലുകളിലായി 378,000 യാത്രക്കാരെ സ്വാഗതം ചെയ്തതായി മവാനി ഖത്തര്‍ അറിയിച്ചു.

2022-23 ക്രൂയിസ് സീസണുമായി താരതമ്യപ്പെടുത്തുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 38 ശതമാനവും കപ്പലുകളുടെ എണ്ണത്തില്‍ 33 ശതമാനവും വര്‍ധനവുണ്ടായതായി കണക്കുകള്‍ അടയാളപ്പെടുത്തി.

2023 ഒക്ടോബറില്‍ ആരംഭിച്ച 2023-24 ക്രൂയിസ് സീസണ്‍ 2024 ഏപ്രില്‍ വരെ നീണ്ടുനിന്നു.

Related Articles

Back to top button
error: Content is protected !!