ഖത്തറില്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍ കോവിഡിന്റെ പുതിയ വകഭേദങ്ങളെയും പ്രതിരോധിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഉപയോഗിക്കുന്ന രണ്ട് വാക്സിനുകളും കോവിഡിന്റെ പുതിയ വകഭേദങ്ങളെയും പ്രതിരോധിക്കുമെന്നും വാക്സിനേഷന് കാമ്പയിന് ഊര്‍ജിതമായി മുന്നോട്ടുപോവുകയാണെന്നും കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പകര്‍ച്ചവ്യാധികളുടെ തലവനുമായ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ .
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, അണുബാധയുടെ നിരക്ക് 20 ശതമാനം വര്‍ദ്ധിച്ചു. രാജ്യത്ത് ഇപ്പോള്‍ 13,500 ല്‍ അധികം സജീവ കേസുകളുണ്ടെന്നും 1,200 ലധികം രോഗികള്‍ക്ക് നിലവില്‍ വിവിധ ആശുപത്രികളില്‍ പരിചരണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആറര ലക്ഷത്തിലധികം ഡോസ് വാക്സിനുകള്‍ ഇതിനകം നല്കി. പ്രതിദിനം ഇരുപതിനായിരത്തിലധികം പേര്‍ക്ക് വാക്സിന് ലഭിക്കുന്നുണ്ട്. ആഴ്ചയില്‍ വാക്സിനേഷനുകളുടെ എണ്ണം 2 ലക്ഷമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തറിലെത്തിയ യാത്രക്കാരില്‍ കോവിഡ് വൈറസിന്റെ സൗത്ത് ആഫ്രിക്കന്‍ വകഭേദം കണ്ടെത്തിയതും വളരെ ഗൗരവമുള്ള കാര്യമാണ് .പ്രായം മുപ്പതുകളിലും നാല്പതുകളിലുമൊക്കെയുള്ളവരിലും അത്യന്തം ഗുരുതരമായ അണുബാധയുണ്ടാകുന്നത്അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. സുരക്ഷ മുന്‍കരുതലുകളും പ്രതിരോധവും ഒരു പോലെ പ്രധാനമാണ്