Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജാഫര്‍ വാണിമേലിന് സ്വീകരണം നല്‍കി

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ക്ലബ് വാണിമേല്‍ ടുഡേ ചീഫ് അഡ്മിനും പ്രഭാഷകനും പേരോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമായ ജാഫര്‍ വാണിമേലിന് ക്ലബ് ഖത്തര്‍ ചാപ്റ്റര്‍ മെമ്പര്‍മാര്‍ റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് ഇസ്ഗാവ ബ്രാഞ്ചിലെ പ്രീമിയം ലോഞ്ചില്‍ വെച്ച് സ്വീകരണം നല്‍കി. സ്വീകരണ പരിപാടിക്ക് ഗ്രൂപ്പ് മെമ്പറും ഹൈപ്പര്‍ മാര്‍ക്കറ്റ് ഇസ്ഗാവ ബ്രാഞ്ച് മാനേജറുമായ ജാഫര്‍ മാമ്പിലാന്‍ ചിത്രകാരന്‍
വാസു വാണിമേല്‍ , തസ്നീം അലി എന്നിവര്‍ നേതൃത്വം നല്‍കി. പിന്നീട് നടന്ന ചടങ്ങില്‍ ജാഫര്‍ മാഷിന് ക്ലബ്ബ് മെമ്പര്‍മാര്‍ മെമന്റോ നല്‍കി ആദരിച്ചു.

കേവലം ഒരു വാട്ട്‌സ്ആപ്പ് കൂട്ടായ്മ എന്നതിനപ്പുറം ക്ലബ്ബ് നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമൂഹത്തില്‍ അവശത അനുഭവിക്കുന്ന മനുഷ്യരെ ചേര്‍ത്തു പിടിച്ച തിനേക്കുറിച്ചും ഇനിയും അത്തരം പ്രവര്‍ത്തനങ്ങളുമായി നമുക്ക് മുമ്പോട്ട് പോകണമെന്നും തന്റെ മറുപടി പ്രസംഗത്തില്‍ ജാഫര്‍ മാസ്റ്റര്‍ സൂചിപ്പിച്ചു. അബ്ദുല്ല കുയ്യിലത്ത്
ഇഖ്ബാല്‍ എന്‍പി, പി.പി.സുബൈര്‍, കെ.കെ സുബൈര്‍, സാദത്ത് സാഗ, അബ്ദുല്‍ സലാം, തസ്‌നീം അബ്ദുല്‍ സലാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . അസ്ഹര്‍ കെ സി നന്ദി പ്രകാശിപ്പിച്ചു.
ഇഖ്ബാല്‍ വാണിമേല്‍ , കെ.കെ സുബൈര്‍ എന്നിവരുടെ ഗാനാലാപനവും ഉണ്ടായിരുന്നു.

Related Articles

Back to top button