ഖത്തറിന്റെ എഡ്യൂക്കേഷണ്‍ ഫോര്‍ ജസ്റ്റിസ് പ്രോഗ്രാമിന് യു.എന്‍. അവാര്‍ഡ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ എഡ്യൂക്കേഷണ്‍ ഫോര്‍ ജസ്റ്റിസ് പ്രോഗ്രാമിന് യു.എന്‍. അവാര്‍ഡ്. ക്രൈം പ്രിവന്‍ഷന്‍ ആന്റ് ക്രിമിനല്‍ ജസ്റ്റിസ് സംബന്ധിച്ച പതിമൂന്നാം കോണ്‍ഗ്രസ് പുറത്തിറക്കിയ ഖത്തറിന്റെ ധനസഹായത്തോടെയുള്ള ദോഹ പ്രഖ്യാപനത്തിന്റെ ആഗോള പദ്ധതിയുടെ ‘വിദ്യാഭ്യാസം നീതിക്ക് എന്ന പദ്ധതിക്ക് ‘ സംരംഭത്തിന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ 2020 ഇന്നൊവേഷന്‍ അവാര്‍ഡ് ലഭിച്ചു.
വിയന്ന ആസ്ഥാനമായുള്ള ഐക്യരാഷ്ട്രസഭ മയക്കുമരുന്ന്, കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഓഫീസ് (യുഎന്‍ഒഡിസി) നടപ്പിലാക്കിയ ഗ്ലോബല്‍ പ്രോഗ്രാം, ജുഡീഷ്യല്‍ സമഗ്രത, നീതിക്കുള്ള വിദ്യാഭ്യാസം, യുവാക്കളെ കുറ്റകൃത്യങ്ങളില്‍ നിന്ന് കായികരംഗത്ത് നിന്ന് സംരക്ഷിക്കുക, തടവുകാരുടെ പുനരധിവാസം എന്നീ നാല് പ്രധാന ഏരിയകളാണ് കവര്‍ ചെയ്യുന്നത്.
പ്രൈമറി, സെക്കണ്ടറി സര്‍വ്വകലാശാലാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നിയമപരമായ ഒരു സംസ്‌കാരം സ്ഥാപിക്കുന്നതിനും എഡ്യൂക്കേഷണ്‍ ഫോര്‍ ജസ്റ്റിസ് ( വിദ്യാഭ്യാസം നീതിക്ക്) ‘സംരംഭം ലക്ഷ്യമിടുന്നു.
ഐക്യരാഷ്ട്രസഭയുടെ 52 ഘടകങ്ങള്‍ സമര്‍പ്പിച്ച 194 പ്രോജക്ടുകളില്‍ നിന്നാണ് വിദ്യാഭ്യാസം നീതിക്ക് പ്രൊജക്ട് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഐക്യരാഷ്ട്രസഭ മയക്കുമരുന്ന്, കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഓഫീസിന്റെ ഒരു പ്രൊജക്ടിന് ഇത്രയും വലിയ ഒരു പുരസ്‌കാരം ലഭിക്കുന്നത് ഇതാദ്യമായാണ്