Breaking News
ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായ ആകാശ എയര്‍ ദോഹ സര്‍വീസ് മാര്‍ച്ച് 28 മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായ ആകാശ എയര്‍ ദോഹ സര്‍വീസ് മാര്‍ച്ച് 28 മുതല്‍ ആരംഭിക്കും. ബോയിംഗ് 737 മാക്സ് 8 വിമാനം ഉപയോഗിച്ച് ആഴ്ചയില്‍ നാല് തവണ മുംബൈ-ദോഹ സര്‍വീസ് നടത്തും. 2022 ആഗസ്റ്റില്‍ ആരംഭിച്ച ആകാശ എയറിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് ദോഹയിലേക്കാണ് എന്നതാണ് പ്രത്യേകത.
നിലവില്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് , ഇന്‍ഡിഗോ, വിസ്താര, ഖത്തര്‍ എയര്‍വേയ്സ് എന്നിവയാണ് ഇന്ത്യയില്‍ നിന്നും ദോഹയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്