Local News
ഖത്തര്‍ മലയാളി ഇന്‍ഫ്‌ളുവന്‍സേര്‍സ് ലിജി അബ്ദുല്ല പ്രസിഡണ്ട്, മുഹമ്മദ് ആശിഖ് ജനറല്‍ സെക്രട്ടറി, ഫെബിന്‍ കുഞ്ഞബ്ദുല്ല ട്രഷറര്‍
ദോഹ. ഖത്തറിലെ മലയാളി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേര്‍സിന്റെ കൂട്ടായ്മയായ ഖത്തര്‍ മലയാളി ഇന്‍ഫ്‌ളുവന്‍സേര്‍സ് 2024- 2026 കാലയളവിലേക്കുള്ള പ്രസിഡണ്ടായി ലിജി അബ്ദുല്ലയേയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് ആശിഖിനേയും ട്രഷററായി ഫെബിന്‍ കുഞ്ഞബ്ദുല്ലയേയും തെരഞ്ഞെടുത്തു. ഷാന്‍ റിയാസ് , സലീം പൂക്കാട് എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും ഹസ്‌ന മുഹമ്മദ് , ശരത് ബാബു എന്നിവര്‍ സെക്രട്ടറിമാരുമാണ്.