മതസൗഹാര്‍ദ്ധ സന്ദേശം നല്‍കി കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം
ദോഹ. പരസ്പരം സൗഹൃദങ്ങള്‍ പങ്കുവെച്ചു മതത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാതെ മനുഷ്യ ഹൃദയങ്ങള്‍ സംഗമിച്ചപ്പോള്‍ കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മതസൗഹാര്‍ദ്ധത്തിന്റെ സുന്ദര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. നജ്മയിലെ കാലിക്കറ്റ് ഷെഫ് റസ്റ്റോറന്റില്‍ വെച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ ഐസിസി പ്രസിഡന്റ് എപി മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, ഐഎസ് സി ജനറല്‍ സെക്രട്ടറി നിഹാദ്, ലോക കേരളസഭാംഗവും ഐ സി ബി എഫ് ഭാരവാഹിയുമായ അബ്ദുറഊഫ് കൊണ്ടോട്ടി, കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി ടി കുഞ്ഞമ്മദ്, ജനറല്‍ സെക്രട്ടറി ആത്തിക്ക്, ട്രഷറര്‍ അജ്മല്‍ വാണിമേല്‍, കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി റാസിക് അരിക്കുളം തുടങ്ങി ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു. ഇന്‍കാസിന്റെ ജില്ലയിലെയും മറ്റു ജില്ലകളിലെയും സീനിയര്‍ നേതാക്കളും മുഴുവന്‍ ജില്ലകളിലെയും ഭാരവാഹികളും വിശിഷ്ടാതിഥികളായി.കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ സിദ്ദിഖ് പുറായില്‍, അഷ്‌റഫ് വടകര, ആഷിക് അഹമ്മദ്, പ്രസിഡന്റ് വിപിന്‍ മേപ്പയൂര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍, ട്രഷറര്‍ ഹരീഷ് കുമാര്‍ ജില്ലാ കമ്മിറ്റിയുടെ മറ്റു ഭാരവാഹികള്‍, വനിതാ വിംഗ് നേതാക്കള്‍, നിയോജകമണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 400ല്‍ പരം പ്രവര്‍ത്തകരും പങ്കാളികളായി.