
ഗറാഫയില്‍ വ്യവസ്ഥകള്‍ പാലിക്കാത്ത കാര്‍ വര്‍ക്ക് ഷോപ്പ് വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഗറാഫയില്‍ വ്യവസ്ഥകള്‍ പാലിക്കാത്ത കാര്‍ വര്‍ക്ക് ഷോപ്പ വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചു. നഗരങ്ങളിലും വാണിജ്യ തെരുവുകളിലും കാര്‍ അറ്റകുറ്റപ്പണികളിലേര്പ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസുകളെ നിയന്ത്രിക്കുന്ന മന്ത്രാലയത്തിന്റെ സര്‍ക്കുലറിന്റെ ലംഘനമാണ് കാരണം.ഖത്തറിലുടനീളമുള്ള വിപണികളും വാണിജ്യ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വിശദീകരിച്ചു