Local News
ഐസിസി കാര്‍ണിവല്‍ ഇന്നും നാളെയും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍

ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഇന്ത്യന്‍ എംബസിയുമായും അനുബന്ധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന ഐസിസി കാര്‍ണിവല്‍ ഇന്നും നാളെയും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
കലയും സംസ്‌കാരവും സമന്വയിപ്പിക്കുന്ന വൈവിധ്യ പരിപാടികള്‍ വിനോദത്തിന്റേയും വ്യത്യസ്തമായ തലങ്ങള്‍ സമ്മാനിക്കും.
ആദ്യ ദിനമായ ഇന്ന് വൈകുന്നേരം 6 മണി മുതല്‍ 11 മണി വരെയായിരിക്കും പരിപാടി. ലൈവ് ഓര്‍ക്കസ്ട്ര, സെമി ക്‌ളാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് മുതലായവയാണ് ഇന്നത്തെ പ്രധാന പരിപാടികള്‍
നാളെ വൈകുന്നേരം 4.30 മുതല്‍ പരിപാടികള്‍ ആരംഭിക്കും. അനൂപ് ശങ്കറും സംഘവും അവതരിപ്പിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര, ഫ്യൂഷന്‍ ഡാന്‍സുകള്‍, ചെണ്ട മേളം തുടങ്ങിയ വിവിധ പരിപാടികള്‍ നാളെ അരങ്ങേറും.