ഖത്തറില്‍ 1800 ല്‍ അധികം കോവിഡ് രോഗികള്‍ക്ക് പ്‌ളാസ്മ ചികില്‍സ നല്‍കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ 1883 കോവിഡ് രോഗികളെ പ്‌ളാസ്മ ചികില്‍സക്ക് വിധേയമാക്കിയതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. കമ്മ്യൂണിക്കബിള്‍ ഡിസീസസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസല്‍മാനിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം ദ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തതാണിത്.
പ്‌ളാസ്മ തെറാപ്പി കോവിഡ് ചികില്‍സയില്‍ ഫലപ്രദമാണെന്നും എന്നാല്‍ ഓരോരുത്തരിലും വ്യത്യസ്ത തരത്തിലാണ് ഫലം കാണുന്നതെന്നും അവര്‍ പറഞ്ഞു. പലപ്പോഴും രോഗത്തിന്റെ ഗൗരവാവസ്ഥയും ദൈര്‍ഘ്യവും കുറക്കുവാന്‍ പ്‌ളാസ്മ തെറാപ്പി സഹായകമാണ്, വിശിഷ്യ തുടക്കത്തില്‍ ഈ രീതി സ്വീകരിക്കുന്നത് ഏറെ ഫലപ്രദമാണെന്ന് അവര്‍ പറഞ്ഞു.
കൊറോണ ബാധിച്ച് സുഖം പ്രാപിച്ചവരുടെ രക്തമാണ് പ്‌ളാസ്മ തെറാപ്പിക്ക് ഉപയോഗിക്കുന്നത്. അവരുടെ രക്തത്തില്‍ കോവിഡിനെ പ്രതിരോധധിക്കുവാനുള്ള ആന്റിബോഡികളുണ്ടാകും. ഇത് പ്രയോജനപ്പെടുത്തിയുള്ള ചികില്‍സ ഫലപ്രദമാണെന്നാണ് ക്‌ളിനിക്കല്‍ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്.