ജോസ് ഫിലിപ്പിന് ഖത്തര്‍ കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ ആദരം
ദോഹ. പ്രമുഖ സംരംഭകനുള്ള പ്രവാസി ഭാരതി കേരള പുരസ്‌കാരം നേടിയ സെപ്രോടെക് ഗ്രൂപ്പ് സിഇഒ ജോസ് ഫിലിപ്പിന് ഖത്തര്‍ കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ ആദരം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടന്ന കെഫാഖിന്റെ അഞ്ചാമത് വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ചാണ് സംഘടന ജോസ് ഫിലിപ്പിനെ ആദരിച്ചത്. ‘
കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പ്, പ്രശസ്ത സിനിമ താരങ്ങളായ വിനു മോഹനും ഭാര്യ വിദ്യ വിനു മോഹനും ചടങ്ങില്‍ മുഖ്യ അതിഥികള്‍ ആയിരുന്നു.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അബ്രഹാം ജോസഫ്, ഐസിബിഎഫ് സെക്രട്ടറി പ്രദീപ് പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.