ഖത്തറിലെ പ്രവാസത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നും അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ പ്രവാസി വനിത ഹഫ്‌സ അബൂബക്കറിന് ഡോം ഖത്തറിന്റെ ആദരം
ദോഹ. ഖത്തറിലെ പ്രവാസത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നും അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ പ്രവാസി വനിത ഹഫ്‌സ അബൂബക്കറിന് ഡോം ഖത്തറിന്റെ ആദരം
1973 ഡിസംബറില്‍ തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട് ഗ്രാമത്തില്‍ നിന്നും മലപ്പുറം ജില്ലയുടെ മരുമകളായി വരികയും 1974 മെയ് മാസത്തില്‍ ദോഹയിലെത്തി ഭര്‍ത്താവിനോടൊപ്പം ഖത്തറിലെ പ്രവാസികളില്‍ ഒരു വീട്ടമ്മയായി ജീവിക്കുകയും ചെയ്ത ഹഫ്‌സ അബൂബക്കറിനെയാണ് ഡോം ഭാരവാഹികള്‍ ആദരിച്ചത്.
ദോഹയിലെ മലയാളി വീട്ടമ്മമാരില്‍ അമ്പത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന വളരെ ചുരുക്കം വനിതകളില്‍ ഒരാളാണ് ഹഫ്‌സ അബൂബക്കര്‍ .
നാല് പെണ്‍മക്കളില്‍ രണ്ട് പേര്‍ ഖത്തറിലുണ്ട്.
ദോഹയിലെ തന്റെ അരനൂറ്റാണ്ട് കാലത്തെ ജീവിതത്തിനിടയില്‍ ആദ്യമായിട്ടാണ് ഇതുപോലൊരു ആദരവ് തന്നെ തേടിയെത്തുന്നത് എന്ന സന്തോഷം ഹഫ്‌സ അബൂബക്കര്‍ ഡോം ഖത്തര്‍ ഭാരവാഹികളോട് പങ്ക് വെച്ചു.അതിനുള്ള നന്ദിയും കടപ്പാടും അവര്‍ വാക്കുകളിലൂടെ അറിയിച്ചു.