Local News
എക്സ്പോ ഹൗസിനും ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ 2023 ദോഹക്കും അവാര്‍ഡ്
അമാനുല്ല വടക്കാങ്ങര
ദോഹ. 2023 ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ദോഹയില്‍ നടന്ന എക്സ്പോ ഹൗസിനും ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ 2023 ദോഹക്കും ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റിന്റെ ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റം അവാര്‍ഡ് . വളരെ ഉയര്‍ന്ന സുസ്ഥിരത മാനദണ്ഡങ്ങള്‍ പാലിച്ചതിനാല്‍ രൂപകല്പനയ്ക്കും നിര്‍മ്മാണത്തിനും ഫോര്‍ സ്റ്റാര്‍ റേറ്റിംഗുള്ള സര്‍ട്ടിഫിക്കേഷനാണ് എക്‌സ്‌പോ ഹൗസിന് ലഭിച്ചത്.
എക്സ്പോ 2023 ദോഹയ്ക്ക് ജിഎസ്എഎസ് ഇക്കോലീഫ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു, സുസ്ഥിര ഹോര്‍ട്ടികള്‍ച്ചര്‍, കൃഷി എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളും ഇവന്റുകളും വിലയിരുത്തുന്നതിന് ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് നല്‍കുന്ന ഒരു അഭിമാനകരമായ സര്‍ട്ടിഫിക്കേഷനാണിത്.