കെ പി എ ക്യു ഫാമിലി മീറ്റ്’ 2024
ദോഹ. കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (കെ പി എ ക്യു )റോയല്‍ ഗാര്‍ഡന്‍ അല്‍ ഹിലാലില്‍ സംഘടിപ്പിച്ച ഫാമിലി മീറ്റ് ശ്രദ്ധേയമായി.
കുട്ടികള്‍ക്കായി നടത്തിയ ചിത്രരചനാ മല്‍സരത്തില്‍ നാല് കാറ്റഗറികളിലായി നിരവധി കുട്ടികള്‍ പങ്കെടുത്തു. കോഴിക്കോടിനെ യുനെസ്‌കോ സാഹിത്യ നഗരിയായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി നടത്തിയ മത്സരത്തില്‍ ഒട്ടനവധി വര്‍ണ്ണചിത്രങ്ങള്‍ പിറന്നു.
പ്രസിഡന്റ് ഷമീര്‍ കെ.പി യുടെ അദ്ധ്യക്ഷതയില്‍ ചേന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കാലിക്കറ്റ് സ്വാഗതം പറഞ്ഞു.
എന്റെ കോഴിക്കോട് എന്ന വിഷയത്തില്‍ നടത്തിയ രചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ വെച്ച് ഭാരവാഹികള്‍ കൈമാറി.
രചനാ മത്സരത്തിന്‍ ഒന്നാം സ്ഥാനം ശ്രീകല ഗോപിനാഥ്, രണ്ടാം സ്ഥാനം നിയാസ് ടി എം , നജീബ് സി പി എന്നിവരും
മുന്നാം സ്ഥാനം ജയന്‍ മടികൈയുമാണ് കരസ്ഥമാക്കിയത്
ചിത്രരചനാ മത്സരത്തില്‍ പ്രണവ് നിധിന്‍ , വൈഗ രാജീവ്, ഹിസ ഹഫീഫ് എന്നീ കുട്ടികള്‍ യഥാക്രമം കിഡ്‌സ് വിഭാഗത്തില്‍ സമ്മാനം നേടിയപ്പോള്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍
ഇമാന്‍ ബത്തസില്‍ ജുമാന , സയ്ദ സാറാ റാസിഖ്, സ്റ്റെഫാനോ ആന്റണി ഷിബു,വേദിക എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തിന്‍ ഫാത്തിമ നാസ , സ്വെറ്റ്‌ലാന മേരി ഷിബു, വേദിക ശിവകുമാര്‍ എന്നിവര്‍ക്കാണ് യാഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍.
വിജയികള്‍ക്കുള്ള സമ്മാനം വേദിയില്‍ വെച്ച് ഭാരവാഹികള്‍ വിതരണം ചെയ്തു,
പരിപാടിയോട് അനുബന്ധിച്ചു നടന്ന സംഗീത പരിപാടിയില്‍ ദേവാനന്ദ് കൂടത്തിങ്കല്‍, കൃഷ്ണകുമാര്‍, ഹിബ ഫാത്തിമ, റഊഫ് മലയില്‍, ഞ ഗ സമസ്യ, അലിഫാ , പൂജ സന്തോഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
അതിനു ശേഷം നടന്ന ഗസല്‍ സന്ധ്യ കോയാസ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ നടന്നു.
അഞ്ജു നിഷിന്‍, സഹല എന്നിവരായിരുന്നു പരിപാടിയുടെ ആങ്കര്‍മാര്‍.
ആര്‍ട്‌സ് വിംഗ് കണ്‍വീനര്‍ കൃഷ്ണകുമാര്‍ നന്ദി പറഞ്ഞു.