Breaking News
വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നല്‍കുന്നതിനുള്ള ഓഫീസ് ലുസൈലില്‍ തുറന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നല്‍കുന്നതിനുള്ള ഓഫീസ് ലുസൈലില്‍ തുറന്നു. ആഭ്യന്തര മന്ത്രാലയവും നീതിന്യായ മന്ത്രാലയവും സംയുക്തമായാണ് ഓഫീസ് തുറന്നത്. ലുസൈലിലെ വികസന പദ്ധതികളിലും റിയല്‍ എസ്റ്റേറ്റിലും വിദേശികള്‍ക്ക് ധാരാളം നിക്ഷേപക സാധ്യതകള്‍ അനായാസമാക്കുകയാണ് ഓഫീസിന്റെ ലക്ഷ്യം.
വിദേശി നിക്ഷേപകര്‍ക്കും ഡീലര്‍മാര്‍ക്കും ഏക ജാലകത്തിലൂടെ സേവനം ലളിതമാക്കുവാന്‍ ഈ ഓഫീസ് പ്രയോജനം ചെയ്യും. സമാനമായ ഒരു ഓഫീസ് നേരത്തെ പേള്‍ ഖത്തറില്‍ തുറന്നിരുന്നു.
2020 ലെ കാബിനറ്റ് പ്രമേയം നമ്പര്‍ 28 പ്രകാരമുള്ള എല്ലാ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ഈ ഔഫീസ് പൂര്‍ത്തിയാക്കും. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വിദേശികള്‍ക്ക് 100 ഉടമസ്ഥാവകാശം അനുവദിക്കാന്‍ തുടങ്ങിയതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വമ്പിച്ച പുരോഗതിയുണ്ട്.