പ്രഥമ ഉമ്മു സലാല്‍ വിന്റര്‍ ഫെസ്റ്റിവല്‍ ഇന്നാരംഭിക്കും

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കാര്‍ഷിക കാര്യ വകുപ്പ് ഹസാദ് ഫുഡ് കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രഥമ ‘ഉമ്മു സലാല്‍ വിന്റര്‍ ഫെസ്റ്റിവല്‍ ഉമ്മു സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇന്നാരംഭിക്കും
ശൈത്യകാലത്തിലുടനീളം പ്രാദേശിക ഉല്‍പ്പാദകര്‍ക്ക് അനുയോജ്യമായ വിപണന പ്ലാറ്റ്‌ഫോം നല്‍കിക്കൊണ്ട്, പ്രാദേശിക ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ, 2024 നവംബര്‍ 21 മുതല്‍ 2025 ഫെബ്രുവരി 19 വരെ നിരവധി സുപ്രധാന പരിപാടികളും പ്രദര്‍ശനങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു