50 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപത്തോടെ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ലെഗസി ഫണ്ട്
ദോഹ. ഖത്തറുമായി സഹകരിച്ച് മൂന്ന് ആഗോള സാമൂഹിക പരിപാടികളില്‍ 50 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപത്തോടെ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ലെഗസി ഫണ്ട് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. ലോകാരോഗ്യ സംഘടന , വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ , യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി എന്നിവയുമായി സഹകരിച്ചാണ് ലെഗസി ഫണ്ട് ലോകമെമ്പാടുമുള്ള സാമൂഹികവും വികസനപരവുമായ നല്ല സ്വാധീനം ചെലുത്താന്‍ അന്താരാഷ്ട്ര സംഘടനകളെ പിന്തുണയ്ക്കാന്‍ സഹായിക്കുക.
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, ഡബ്ല്യുടിഒ ഡയറക്ടര്‍ ജനറല്‍ ഡോ എന്‍ഗോസി ഒകോന്‍ജോ-ഇവേല, ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി, സുപ്രീം കമ്മിറ്റി ഡെലിവറി & ലെഗസിക്ക് (എസ്സി) സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ മീറ്റിംഗിലാണ് പദ്ധതിക്ക് അന്തിമ രൂപമായത്.