Uncategorized

ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗസ്റ്റ് ടോക്ക് ശ്രദ്ധേയമായി

ദോഹ: കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗസ്റ്റ് ടോക്ക് ശ്രദ്ധേയമായി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ മുന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്, സിജി സീനിയര്‍ കരിയര്‍ കൗണ്‍സലറും പ്രശസ്ത മോട്ടിവേറ്ററുമായ നിസാര്‍ പെറുവാട് എന്നിവര്‍ സദസ്സുമായി ആശയവിനിമയം നടത്തി.

ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം കെഎംസിസി സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ആക്ടിങ് ചെയര്‍മാന്‍ എസ്.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു.

ഡോ. ഖാദര്‍ മാങ്ങാട് തന്റെ പ്രഭാഷണത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു. ”വിദ്യാഭ്യാസം മാത്രമല്ല, സമൂഹത്തില്‍ പ്രതിഭകളും കഴിവുകളും സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് ജീവിതത്തിലെ ഓരോ ഘട്ടത്തിലും പഠനം തുടരണം,” അദ്ദേഹം അഭിപ്രായപ്പെട്ടു.

”ലക്ഷ്യങ്ങള്‍ നേടാന്‍ ഉറച്ചിരിക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും മനോബലം വേണം. ഒരിക്കലും പിന്നോട്ടില്ല, മുന്നോട്ടുപോകുക,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി, അഡൈ്വസറി ബോര്‍ഡ് അംഗം സാദിഖ് പാക്യാര, ജില്ലാ നേതാക്കളായ സിദീഖ് മണിയന്‍പാറ, അലി ചേരൂര്‍, സഗീര്‍ ഇരിയ, മീഡിയ വിംഗ് ചെയര്‍മാന്‍ അബ്ദുല്‍ റഹിമാന്‍ എരിയാല്‍, ഹാരിസ് എരിയാല്‍, റസാഖ് കല്ലാട്ടി, സലാം ഹബീബി, മാക് അടൂര്‍, അന്‍വര്‍ എന്നിവരും ആശംസകള്‍ അറിയിച്ചു.

നാസ്സര്‍ കൈതക്കാട് സ്വാഗതവും സമീര്‍ ഉടുമ്പുന്തല നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!