Uncategorized
ഗള്‍ഫ് കപ്പില്‍ ഖത്തറിനെ പിന്തുണയ്ക്കാന്‍ ഖത്തര്‍ ആരാധകരുമായി ഒരു സ്വകാര്യ ജെറ്റ് കുവൈറ്റിലേക്ക്
ദോഹ. ഇന്ന് രാത്രി കുവൈത്തില്‍ നടക്കുന്ന ഇരുപത്തിയാറാമത് ഗള്‍ഫ് കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഖത്തറിനെ പിന്തുണയ്ക്കാന്‍ ഖത്തര്‍ ആരാധകരുമായി ഒരു സ്വകാര്യ ജെറ്റ് കുവൈറ്റിലേക്ക് പറക്കും.
ഇന്ന് വൈകീട്ട് 7 മണിക്ക് കുവൈത്തില്‍ വിമാനം ഇറങ്ങുമെന്നും ആരാധകരെ ജാബര്‍ അല്‍ മുബാറക് സ്റ്റേഡിയത്തിലേക്ക് മാറ്റുമെന്നും അവിടെ രാത്രി 10 മണിക്ക് കളി തുടങ്ങുമെന്നും ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഖാലിദ് അല്‍ കുവാരി ഖത്തര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഡിസംബര്‍ 21 മുതല്‍ ജനുവരി 3 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ദേശീയ ടീമിനെ പിന്തുണയ്ക്കുന്നതിനുള്ള ക്യുഎഫ്എ കാമ്പെയ്നിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ടൂര്‍ണമെന്റിന്റെ മീഡിയ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ അല്‍ കുവാരി കൂട്ടിച്ചേര്‍ത്തു.