അല്‍ഫുര്‍ഖാന്‍ ഫൈനല്‍ പരീക്ഷ നാളെ
ദോഹ. ഖത്തര്‍ കേരള ഇസ് ലാഹി സെന്റര്‍ ക്യു.എച്.എല്‍.എസ് വിങ് സംഘടിപ്പിക്കുന്ന അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫൈനല്‍ ജനുവരി നാളെ (വെള്ളി) രാവിലെ 9 മുതല്‍ 10:30 വരെ നടക്കും.
പ്രാഥമിക പരീക്ഷയില്‍ അറുപത് ശതമാനം മാര്‍ക്ക് നേടി യോഗ്യത നേടിയവര്‍ക്ക് വേണ്ടി നടത്തുന്ന ഫൈനല്‍ പരീക്ഷ സലത്ത ജദീദ് ഇസ്ലാഹി സെന്റര്‍ ഹാളില്‍ വെച്ചാണ് നടക്കുക. ഫെബ്രുവരി രണ്ടാം വാരത്തോടെ നടക്കുന്ന ഫലപ്രഖ്യാപനത്തില്‍ ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.
ഒന്നാം ഘട്ട പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും ഫൈനല്‍ പരീക്ഷക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കണ്‍വീനര്‍ മുഹമ്മദ് അബ്ദുല്‍ അസീസും പരീക്ഷ ചുമതലയുള്ള സെക്രട്ടറി സ്വലാഹുദ്ധീന്‍ സ്വലാഹിയും അറിയിച്ചു.
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ആഴ്ചതോറും വ്യവസ്ഥാപിതമായ സിലബസ്സോടെ നടക്കുന്ന ക്യു എച് എല്‍ എസ് ക്ലാസ്സുകളില്‍ പങ്കെടുക്കാന് ആഗ്രഹിക്കുന്നവര്‍ക്ക് വിശദവിവരങ്ങള്‍ക്ക് 60004485/33076121എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്