Breaking News
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 120 കാണ്ടാമൃഗങ്ങളുടെ കൊമ്പുകളും ആനക്കൊമ്പുകളും പിടികൂടി
ദോഹ: അനധികൃതമായി ഖത്തറിലേക്ക് കാണ്ടാമൃഗങ്ങളുടെ കൊമ്പുകളും ആനക്കൊമ്പുകളും കടത്താനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് കാണ്ടാമൃഗത്തിന്റെ കൊമ്പുകളും ആനക്കൊമ്പുകളും പിടിച്ചെടുത്തു.
45.29 കിലോഗ്രാം ഭാരമുള്ള 120 കാണ്ടാമൃഗങ്ങളുടെ കൊമ്പുകളും ആനക്കൊമ്പുകളുമാണ് പിടിച്ചെടുത്തത്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെയാണ് കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയത്.