ആര്.എസ്.സി സോണ്‍ യൂത്ത് കണ്‍വീനുകള്‍ പൂര്‍ത്തിയായി; രണ്ട് പുതിയ സോണുകള്‍ രൂപീകരിച്ചു

ദോഹ: രിസാല സ്റ്റഡി സര്‍ക്കിളിന്റെ സോണ്‍ തല യൂത്ത് കണ്‍വീനുകള്‍ ഖത്തറിലെ നാലു സോണുകളില്‍ പൂര്‍ത്തിയായി. ‘താളം തെറ്റില്ല’ എന്ന പ്രമേയത്തില്‍ 90 യൂനിറ്റുകളിലും 15 സെക്ടറുകളിലും നടന്ന കണ്‍വീനുകള്‍ക്ക് ശേഷമാണ് സോണുകളിലെ യൂത്ത് കണ്‍വീനുകള്‍ നടന്നത്. ഇതിന്റെ ഭാഗമായി ദോഹ, അസീസിയ, നോര്‍ത്ത്, എയര്‍പോര്‍ട്ട് എന്നീ സോണുകളില്‍ നടന്ന കൗണ്‍സില്‍ നടപടികള്‍ക്ക് ഖത്വര്‍ നാഷനല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്കി.
പൂനെ ഓഡിറ്റോറിയം, സെഞ്ച്വറി റെസ്റ്റോറന്റ് സനയ്യ, എം.ഇ.സി ഓഡിറ്റോറിയം നുഐജ, എം.ടി ഹാള്‍ ഉംസലാല്‍ എന്നിവിടങ്ങളിലായിരുന്നു യഥാക്രമം എയര്‍പോര്‍ട്ട്, അസീസിയ്യ, ദോഹ, നോര്‍ത്ത് എന്നീ സോണുകളുടെ കണ്‍വീനുകള്‍ സമാപിച്ചത്. നിലവിലെ നാലു സോണുകള്‍ക്ക് പുറമേ, അല്‍ഖോര്‍, റയ്യാന്‍ എന്നീ രണ്ട് പുതിയ സോണുകള്‍ രൂപീകൃതമായി.
സോണ്‍ ഭാരവാഹികള്‍:
ദോഹ സോണ്‍ ചെയര്മാന്: ജലീല്‍ ബുഖാരി, ജനറല്‍ സെക്രട്ടറി: അഷ്ഫര്‍ കക്കാട്
ഹിലാല്‍ സോണ്‍ ചെയര്മാന്: സജീര്‍ ജൗഹരി ആലപ്പുഴ, ജനറല്‍ സെക്രട്ടറി: ത്വാഹ മലപ്പട്ടം
ഗറാഫ സോണ്‍ ചെയര്മാന്: നൂറുദ്ധീന്‍ ബുഖാരി, ജനറല്‍ സെക്രട്ടറി: അബ്ദുല്‍ അസീസ് സിദ്ധീഖി
റയ്യാന്‍ സോണ്‍ ചെയര്മാന്: മുഹ്യുദ്ദീന്‍ അഹ്സനി, ജനറല്‍ സെക്രട്ടറി: ഉസ്മാന് വഴിപ്പാറ
ഐന്‍ ഖാലിദ് സോണ്‍ ചെയര്മാന്: ശരീഫ് നഈമി, ജനറല്‍ സെക്രട്ടറി: ഉവൈസ് മുതുവമ്മേല്‍
അല്‍ ഖോര്‍ സോണ്‍ ചെയര്മാന്: അന്വറുദ്ധീന് സഖാഫി, ജനറല്‍ സെക്രട്ടറി: ജുറൈജ് നടുവണ്ണൂര്‍
പുതിയ ഭാരവാഹികളെ എസ്.വൈ.എസ് കേരള സെക്രട്ടറി സ്വാദിഖ് സഖാഫി പെരിന്താറ്റിരി അഭിനന്ദിച്ചു. പ്രവാസി സാംസ്കാരിക-സാമൂഹിക രംഗത്ത് യുവജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് യൂത്ത് കണ്‍വീനുകള്‍ നിര്‍ണ്ണായകമാകുമെന്ന് അദ്ദേഹം ആശംസിച്ചു.