IM Special

ഓണ്‍ ലൈന്‍ മദ്രസ രംഗത്ത് നൂതന സംവിധാനങ്ങളുമായി മെല്‍ ഓണ്‍ലൈന്‍ മദ്രസ


ഡോ. അമാനുല്ല വടക്കാങ്ങര

ഓണ്‍ ലൈന്‍ മദ്രസ രംഗത്ത് നൂതന സംവിധാനങ്ങളുമായി മെല്‍ ഓണ്‍ലൈന്‍ മദ്രസ . മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെല്‍ ഓണ്‍ലൈന്‍ മദ്രസ സാങ്കേതിക വിദ്യയുടെ നല്ല ഗുണങ്ങളെ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതോടൊപ്പം പാഠങ്ങള്‍ കൂടുതല്‍ ആകര്‍ഷകവും കാര്യക്ഷമവുമാക്കുന്നതിനും പ്രായോഗിക നടപടികളിലൂടെയാണ് ശ്രദ്ധേയമാകുന്നത്. വിശാലമായ കാഴ്ചപ്പാടോടെ ആവിഷ്‌ക്കരിച്ച പാഠ്യ പദ്ധതി, മികച്ച അധ്യാപകര്‍, നൂതന സംവിധാനങ്ങള്‍ എന്നിവയും മെല്‍ ഇസ് ലാമിക് സ്‌കൂളിന്റെ പ്രത്യേകതയാണ്.

ചെറുപ്പക്കാരായ പണ്ഡിതന്മാര്‍ നേതൃത്വം കൊടുക്കുന്ന മെല്‍ ഇസ് ലാമിക് സ്‌കൂള്‍ നിലവില്‍ 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനിലൂടെ മദ്രസ വിദ്യാഭ്യാസം നല്‍കുന്നു.


കൃത്യമായ മോണിറ്ററിംഗും ക്വാളിറ്റി കണ്‍ട്രോളും പാലിച്ച് മെന്ററിംഗ് അടിസ്ഥാനത്തിലാണ് മെല്‍ ഇസ് ലാമിക് സ്‌കൂളിലെ പഠനം. കുട്ടികളുമായും രക്ഷിതാക്കളുമായും ഊഷ്മളമായ ബന്ധം നിലനിര്‍ത്തി കുറഞ്ഞ സമയം കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചെടുക്കാനും പ്രായോഗികമായി പകര്‍ത്താനും ഈ സംവിധാനം സഹായകമാകും.

ഏകദേശം 10 കുട്ടികള്‍ക്ക് ഒരു മെന്റര്‍ എന്ന രീതിയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓരോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് ഉണ്ടാവുക.

ആഴ്ചയില്‍ മൂന്ന് ദിവസത്തെ ക്ലാസെടുത്തു കുട്ടിയെ വിടുന്ന രീതിയല്ല മെല്‍ ഇസ് ലാമിക് സ്‌കൂള്‍ സ്വീകരിക്കുന്നത്. ഒന്ന് ഇട വിട്ട ദിവസങ്ങളില്‍ ക്ലാസുകളും അതേസമയം എല്ലാ ദിവസവും കുട്ടിയുടെ കൂടെ ഒരു മെന്ററും ഉണ്ടാകുന്നത് പഠനവും പരിശീലനവും ക്രിയാത്മകമാക്കും.

ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുക എന്നതിന് പകരം വളരെ കുറഞ്ഞ സമയം കൊണ്ട് അത്യാവശ്യമായ കാര്യങ്ങള്‍ മാത്രം കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് മെല്‍ ഇസ് ലാമിക് സ്‌കൂള്‍ പിന്തുടരുന്ന രീതി. കുട്ടികളുടെ സ്‌കൂള്‍ വിഷയങ്ങളിലുള്ള ശ്രദ്ധയും ജാഗ്രതയും കുറയാതെ തന്നെ മദ്രസ വിദ്യാഭ്യാസവും ഗൗരവത്തിലെടുക്കാന്‍ ഈ രീതി സഹായകമനാണ്.
കമ്പ്യൂട്ടര്‍ ടെക്‌നോളജി ,ഗെയിമിങ് തുടങ്ങിയ ഡിജിറ്റല്‍ കണ്ടന്റുകള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കി തയ്യാറാക്കിയ സിലബസ് പഠനം കൂടുതല്‍ ആകര്‍ഷകമാക്കും.

ഓരോ മാസവും പഠിപ്പിക്കുന്ന കാര്യങ്ങള്‍ ഓരോ കുട്ടിയും കൃത്യമായി പഠിക്കുന്നുവെന്നുറപ്പുവരുത്തുന്ന ക്വാളിറ്റി ചെക്കിംഗ് മെല്‍ ഇസ് ലാമിക് സ്‌കൂളിന്റെ എടുത്ത് പറയേണ്ട സവിശേഷതയാണ്. അതത് മാസത്തെ പാഠങ്ങള്‍ പിന്തുടരുന്നതില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെന്ന് ബോധ്യമായാല്‍ വീണ്ടും അവരെ പഠിപ്പിച്ച് രണ്ടാമതും ക്വാളിറ്റി ചെക്കിങ് നടത്തി കുട്ടി പഠിച്ചു എന്നുറപ്പുവരുത്തിയ ശേഷം മാത്രം പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയെന്നതാണ് രീതി.

ഓരോ ദിവസവും നടക്കുന്ന ഒരു മണിക്കൂര്‍ ക്ലാസില്‍ ആദ്യത്തെ 20 മിനിറ്റ് വെല്‍ ഫാക്കല്‍റ്റികളുടെ റെക്കോര്‍ഡ് ചെയ്ത ക്ലാസുകളാണ് നല്‍കുക. അത് കണ്ടതിനുശേഷം ബാക്കിയുള്ള സമയം റെക്കോര്‍ഡ് ക്ലാസിലെ റിവിഷന്‍ നല്‍കിക്കൊണ്ട് മെന്റര്‍ അവര്‍ക്ക് വീണ്ടും ക്ലാസ് കൊടുക്കുന്നു . അതിനുശേഷം ഗെയിമിങ്ങ് റൈറ്റിംഗ് പ്രാക്ടീസ് വര്‍ക്ക് ഷീറ്റ് തുടങ്ങിയ വര്‍ക്കുകളിലൂടെ ക്ലാസ്സ് മുന്നോട്ടു പോകുമ്പോള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ ഇരിക്കുന്ന ഒരു ഫീലിംഗ് ഇല്ലാത്ത രീതിയിലാണ് ക്ലാസുകള്‍ സംവിധാനിച്ചിരിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമൊക്കെയുള്ള കുട്ടികള്‍ പഠിക്കുന്നത് കൊണ്ട് തന്നെ വ്യത്യസ്ത ടൈമുകളില്‍ ക്ലാസുകള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നതിലൂടെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള സമയത്ത് പഠിക്കാന്‍ അവസരം ലഭിക്കും.

ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും ക്ലാസുകളുണ്ട് എന്നതും മെല്‍ ഇസ് ലാമിക് സ്‌കൂളിന്റെ സവിശേഷതയാണ്.

റമദാനിന് ശേഷം കൂടുതല്‍ പുതുമകളോടെ പുതിയ അധ്യയന വര്‍ഷം ക്‌ളാസുകള്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകരും സ്ഥാപനാധികൃതരും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0091 8921527565 എന്ന നമ്പറില്‍ ബന്ധപ്പെടാം.

[email protected] എന്ന ഇമെയിലിലും ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!