Local News
സൂഖ് പ്രീമിയര്‍ ലീഗ് സീസണ്‍ 4 സക്ല ഫൈറ്റേഴ്‌സ് ജേതാക്കള്‍

ദോഹ :സൂഖ് ഫ്രണ്ട്‌സിന്റെ അഭിമുഖ്യത്തില്‍ നടന്ന സൂഖ് പ്രീമിയര്‍ ലീഗ് സീസണ്‍ 4-ല്‍ സക്ല ഫൈറ്റേഴ്‌സ് വിജയിച്ചു. ടോക്കിയോ ടൈറ്റന്‍സ് റണ്ണേഴ്‌സ് ആയി. ആവേശകരമായ ലീഗില്‍ പ്രശാന്ത് മികച്ച ബൗളറായും മാന്‍ ഓഫ് ദി ബെസ്റ്റ് സീരീസ് ആയും തിരഞ്ഞെടുക്കപ്പെട്ടു. ഉനൈസ് ആര്‍മിയെയും ആദരിച്ചു.
അംഗങ്ങളായ ഹാരിസ് കോടി, മെഹ്‌റൂഫ്, ഷിയാസ്, സലാം, അജ്ജു എന്നിവര്‍ പ്രമുഖ വ്യക്തികളെ ആദരിച്ചു.
ടോക്കിയോ ടൈറ്റന്‍സ്, സക്ല ഫൈറ്റേഴ്‌സ്, വാള്‍ട്ടണ്‍ വാരിയേഴ്‌സ്, സൂഖ് ഗണ്ണേഴ്‌സ്, കോടി ബ്രദേഴ്‌സ് എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
വിജയികള്‍ക്ക് ട്രോഫി ഫസല്‍ മല്ലങ്ങായി, ഹാരിസ് കോടിയിലൂടെ കൈമാറി.
ലീഗിന്റെ ഉദ്ഘാടനം ഖത്തറി സ്വദേശി ഷാക്കിര്‍ അറെയിസ് ഔദ്യോഗികമായി നിര്‍വഹിച്ചു.