Local NewsUncategorized

ഇലോഫ് നൂര്‍ അല്‍ സുഹൂര്‍ സംഘടിപ്പിച്ചു

ദോഹ. ഇലോഫ് നൂര്‍ അല്‍ സുഹൂര്‍ സംഘടിപ്പിച്ചു. നമുക്ക് അടയാളപ്പെടുത്താം എന്ന സന്ദേശത്തില്‍ നടന്ന ‘നൂര്‍ അല്‍ സുഹൂര്‍ ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. റിസര്‍ച്ച് സയന്റിസ്റ്റ് ആയി ജോലി ചെയ്യുന്ന ജോര്‍ജ് വി ജോയി നടത്തിയ സ്‌ട്രോംഗര്‍ ടുഗെതര്‍ ഹെല്‍ത്തി ഹോംസ് എന്ന മുഖ്യപ്രഭാഷണവും ഇലോഫ് പാട്രണ്‍ ഡോ. റഷീദ് പട്ടത്ത് നത്തിയ എംമ്പ്രൈസിംഗ് ദ ബ്യൂട്ടി ഓഫ് ലൈഫ് എന്ന പ്രഭാഷണവും ഏറെ ശ്രദ്ധേയമായി.

മീഡിയ ഹെഡ് മജീദ് നാദാപുരം റമദാന്‍ സന്ദേശം നല്‍കി. ദോഹയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത സുഹുറില്‍ ഡോ .അബ്ദുല്‍ വാസിഹ് ആശംസകള്‍ നേര്‍ന്നു. നസീഹ മജീദ്, ഡോ പ്രതിഭ രതീഷ് , രശ്മി സന്തോഷ് , സജ്ന മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അരോമയുടെ രുചികരമായ അത്താഴവിരുന്നോടെയാണ് ”നൂര്‍ അല്‍ സുഹുര്‍ ‘ അവസാനിച്ചത്. റിയാദ മെഡിക്കല്‍ സെന്റര്‍, ദോഹ ബ്യൂട്ടി സെന്റര്‍ മുഖ്യ പ്രയോജകരും ഷൊറുക്ക് അല്‍ ദോഹ – റേഡിയോ മലയാളം 98.6 സഹകരിച്ച പരിപാടിയില്‍ 200 ഓളം പേര് പങ്കെടുത്തു.ക്വിസ് വിജയികള്‍ക്ക് സമ്മാനവുംനല്‍കി.

Related Articles

Back to top button
error: Content is protected !!