Uncategorized

സാദിഖ് അലിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഹൃദയാഘാതം മൂലം ഇന്നലെ ഖത്തറില്‍ അന്തരിച്ച തൃശൂര്‍ വാടാനപ്പള്ളി സ്വദേശി സാദിഖ് അലി പണിക്കവീട്ടിലിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം 7.30 നുള്ള ഖത്തര്‍ എയയര്‍വെയ്സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും. കൊച്ചിയിലേക്ക് വിമാനമില്ലാത്തതിനാല്‍ കോഴിക്കോട്ടേക്കാണ് കൊണ്ടുപോകുന്നത്.
സഹോദരന്‍ ലിയാഖത്  മയ്യിത്തിനെ അനുഗമിക്കുന്നുണ്ട്.

സാദിഖ് അലിയുടെ മൃതദേഹം നാളെ തന്നെ വാടാനപ്പള്ളിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കഴിഞ്ഞ 8 വര്‍ഷത്തോളമായി ഖത്തറിലുള്ള സാദിഖ് അലി ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് മാസം കഴിഞ്ഞ് വീട് കൂടുന്നതിന് നാട്ടിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. തികച്ചും അവിചാരിതമായ നേരത്താണ് സാദിഖ് അലി വിട പറഞ്ഞത്. ഒരു വീടിന്റെ അത്താണിയാണ് സാദിഖ് അലിയുടെ വിയോഗത്തോടെ നഷ്ടമായത്, ബന്ധുക്കള്‍ അനുസ്മരിച്ചു.

ഷാനിബയാണ് ഭാര്യ. സല്‍മാനുല്‍ ഫാരിസ്, ദിക്‌റ, ഖദീജ എന്നിവര്‍ മക്കളാണ്.

Related Articles

Back to top button
error: Content is protected !!