ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് – യൂത്ത് ബീറ്റ്സ് 2025 നാളെ

ദോഹ. ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് കമ്മിറ്റിയുടെ വാര്‍ഷികാഘോഷം ‘യൂത്ത് ബീറ്റ്സ് 2025’ നാളെ വൈകുന്നേരം 6 മണി മുതല്‍ അബുഹമൂറിലെ ഐ.സി.സി അശോക ഹാളില്‍ നടക്കും.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, മിടുക്കരായ കുട്ടികളെ കണ്ടെത്തി അവര്‍ക്കു പ്രോത്സാഹനം നല്‍കുക എന്ന ഉദ്ദേശത്തോടെ ഇന്‍കാസ് യൂത്ത് വിംഗ്, കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മക്കായി നടപ്പിലാക്കുന്ന കരുതല്‍ കാരുണ്യ പദ്ധതിയുടെ വിതരണവും അന്നേ ദിവസം നടക്കും. കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നും, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന, എന്നാല്‍ പഠനത്തില്‍ മിടുക്കരായ ഓരോ വിദ്യാര്‍ത്ഥികളെയാണ്, അവരുടെ ഉപരിപഠനത്തിനായി സഹായം നല്കുന്ന കരുതല്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.
ഖത്തറിലെ വിവിധ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍, ദോഹയിലെ പ്രശസ്ത മ്യൂസിക് ബാന്‍ഡായ ‘ചുരിക മ്യൂസിക് ബാന്‍ഡ്സ്’ അവതരിപ്പിക്കുന്ന ഈ കലാസന്ധ്യ വേദിക്ക് നിറം പകരും.