
യുവകവിയും അദ്ധ്യാപകനും പ്രസാധകനുമായ ജിനുവിന് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം സ്വീകരണം നല്‍കി
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ യുവകവിയും അദ്ധ്യാപകനും പ്രസാധകനുമായ ജിനുവിന് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം സ്വീകരണം നല്‍കി.
‘ഓരോ കാലഘട്ടത്തിലും ഓരോ തരം സാഹിത്യകൃതികള്‍ ആണ് വായിക്കപ്പെട്ടത്, ഇത് നോവലുകളുടെ കാലം.
ആസ്വാദനം മാറി വരുന്നതിനനുസൃതമായി സാഹിത്യവും മാറി വരുന്നു.
പച്ചയായ ചില ജീവിത യാഥാര്‍ഥ്യങ്ങള്‍ മൂര്‍ച്ചയുള്ള ശരങ്ങളായി കവികളുടെ തൂലികയില്‍ നിന്നും നിര്‍ഗളിക്കുമ്പോള്‍ ആസ്വാദകലോകം ഞെട്ടിത്തരിച്ചു നിന്നതിന് മലയാളം സാക്ഷിയാണ്. ഇത്തരത്തില്‍ ആകര്‍ഷകമായ വായനക്കാരന്റെ ഹൃദയം തൊടുന്ന പശ്ചാത്തിലെത്താനുള്ള എഴുത്തുകാരന്റെ സാധനയാണ് ഇവിടെ വിജയിക്കുന്നത്. ഭൂമിയിലെ സര്‍വ്വചാരാചാരങ്ങളെയും പരിഗണിക്കാന്‍ സാഹിത്യം നമ്മളെ പഠിപ്പിക്കുന്നു ആഹ്വാനം ചെയ്യുന്നു’ ജിനു അഭിപ്രായപ്പെട്ടു.
ഷംല ജഅഫര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍, അന്‍സാര്‍ അരിബ്ര കവിയെ പരിചയപ്പെടുത്തി. ഹുസൈന്‍ കടന്നമണ്ണ നന്ദി പറഞ്ഞു. മുരളി വേളൂരാന്‍, സുബൈര്‍ വെള്ളിയൊട്, അബ്ദുസ്സലാം മാട്ടുമ്മല്‍, ഹുസൈന്‍ വാണിമേല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പത്തനംതിട്ട റാന്നി സ്വദേശിനിയായ ജിനു കവിതാസമാഹാരങ്ങളും ലേഖനങ്ങളുമടക്കം ആറോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

