Breaking News
ഗ്രഹണ നമസ്‌കാരത്തിന് ആഹ്വാനം ചെയ്ത് ഔഖാഫ് മന്ത്രാലയം

ദോഹ. നാളെ നടക്കുന്ന ചന്ദ്രഗ്രഹണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ എല്ലാ പള്ളികളിലും
ഗ്രഹണ നമസ്‌കാരത്തിന് ആഹ്വാനം ചെയ്ത് ഔഖാഫ് മന്ത്രാലയം. ഇശാ നമസ്‌കാരാനന്തരമാണ് ഗ്രഹണ നമസ്‌കാരം നടക്കുക.
നാളെ രാത്രി 8:30 ന് ആരംഭിച്ച് ഒരു മണിക്കൂറും 22 മിനിറ്റും നീണ്ടുനില്‍ക്കുന്ന പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഖത്തറില്‍ പ്രതീക്ഷിക്കുന്നതായി മന്ത്രാലയം കുറിച്ചു. ഗ്രഹണ നമസ്‌കാരം സ്ഥിരീകരിക്കപ്പെട്ട സുന്നത്താണെന്ന് മന്ത്രാലയം വിശദീകരിച്ചു



