പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഓണാഘോഷം സംഘടിപ്പിച്ചു

ദോഹ. പെരുമ്പാവൂര്‍ അസോസിയേഷന്‍ ഖത്തര്‍ നടത്തിയ ഓണാഘോഷം ഖത്തറിലെ പെരുമ്പാവൂര്‍ നിവാസികളുടെ ഒരു ഉത്സവമായി. ദോഹയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ വച്ച് നടത്തിയ ഓണാഘോഷത്തില്‍ പ്രസിഡന്റ് ഷിജു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി ജനറല്‍ സെക്രട്ടറി ഹംസ യൂസഫ്,ഐസിബിഎഫ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ വി ബോബന്‍, എഡ്‌സോ പ്രസിഡന്റ് ജിജു ഹനിഫ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി നിഷാദ് സൈദ് സ്വാഗതം നേരുകയും ഓണാഘോഷ കണ്‍വീനര്‍ സലീല്‍ സലാം ആശംസ അര്‍പ്പിക്കുകയും ട്രഷറര്‍ സനന്ദ് രാജ് നന്ദി പറയുകയും ചെയ്തു. വൈസ് പ്രസിഡന്റ് മാരായ മെര്‍ലിയ അജാസ്, ഷബാന്‍ ചുണ്ടക്കാടന്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുനില്‍ പെരുമ്പാവൂര്‍,സനൂബ് അമീര്‍, സുനില്‍ മുല്ലശ്ശേരി,അന്‍സാര്‍, ജിബിന്‍,നിധിന്‍,മിഥുന്‍,നിയാസ്,താഹ,സുനില ജബ്ബാര്‍,നീതു അഭിലാഷ് , മഞ്ജുഷ ശ്രീജിത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു.
10, +12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ പി പി എ ക്യു മെമ്പര്‍മാരുടെ കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം, വര്‍ണാഭമായ ഘോഷയാത്ര, ഗംഭീരമായ ചെണ്ടമേളം, തിരുവാതിര, ഓണപ്പാട്ടുകള്‍, ഡാന്‍സ്,എന്നീ കലാപരിപാടികളും, കുട്ടികളുടെ ഫാഷന്‍ ഷോ, ഓണസദ്യയുമടക്കം നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു.
