റാസ് ലഫ്ഫാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയ പെട്രോള്‍ സ്റ്റേഷന് തുറന്ന് വുഖൂദ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. റാസ് ലഫ്ഫാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വൂഖൂദ് പുതിയ പെട്രോള്‍ സ്റ്റേഷന് തുറന്നു. ഇതോടെ ഖത്തറിലുടനീളമുള്ള വുഖൂദ് പെട്രോള്‍ സ്റ്റേഷനുകളുടെ ശൃംഖല 107 ആയി .
15,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ സ്റ്റേഷനില്‍ ലൈറ്റ് വാഹനങ്ങള്‍ക്ക് ഒമ്പത് ഡിസ്പെന്‍സറുകളുള്ള മൂന്ന് പാതകളും ഹെവി വാഹനങ്ങള്‍ക്ക് നാല് ഡിസ്പെന്‍സറുകളുള്ള രണ്ട് പാതകളും ഉണ്ട്.
പുതിയ സ്റ്റേഷനില്‍ റൗണ്ട് ദ ക്ലോക്ക് സേവനങ്ങള്‍ ലഭിക്കും. കൂടാതെ സിദ്ര കണ്‍വീനിയന്‍സ് സ്റ്റോര്‍, മാനുവല്‍ കാര്‍ വാഷ്, ഓയില്‍ മാറ്റം, ലൈറ്റ് വാഹനങ്ങള്‍ക്ക് ടയര്‍ നന്നാക്കല്‍ സൗകര്യം, എല്‍പിജി ഔട്ട്ലെറ്റ്, ഗ്യാസോലിന്‍, ഡീസല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു ഷോപ്പ് എന്നിവ ഉള്‍പ്പെടുന്നു.
വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി രാജ്യത്ത് ഇന്ധന സ്റ്റേഷന് ശൃംഖല വിപുലീകരിക്കാനും ഉപയോക്താക്കള്‍ക്ക് അവരുടെ സൗകര്യത്തിലും നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനുമാണ് വുഖൂദ് ശ്രമിക്കുന്നതെന്നും സിഇഒ സഅദ് റാഷിദ് അല്‍ മുഹന്നദി പറഞ്ഞു.