Uncategorized
ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി ലിമോസിന്‍ ഡ്രൈവര്‍ മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി ലിമോസിന്‍ ഡ്രൈവര്‍ മരിച്ചു. സ്മാര്‍ട്ട് വേ ലിമോസിന്‍ കമ്പനിയിലെ ഡ്രൈവര്‍ ജമാല്‍ ഷാപ്പ്‌കെട്ടിയപറമ്പത്താണ് മരിച്ചത്. 57 വയസ്സായിരുന്നു. മൂന്നാഴ്ചയോളമായി ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചതെന്ന് കമ്പനി പി.ആര്‍.ഒ. പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ വാണിമേല്‍ സ്വദേശിയാണ്. ദീര്‍ഘകാലം ദോഹ വിമാനത്താവളത്തില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ജമാല്‍ നാല് വര്‍ഷം മുമ്പാണ് സ്മാര്‍ട്ട് വേ ലിമോസിന്‍ കമ്പനിയില്‍ ചേര്‍ന്നത്. ഫൗസിയയാണ് ഭാര്യ. ജാസില്‍, ജസ്‌ന, ജഹാന, ജഫ്രീന മക്കളാണ്.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.