മെഡിസ്‌പോട് 25 യു എസ് എല്‍ സീസണ്‍ 4 സമാപിച്ചു

ദോഹ. ജിസിസി യിലെ ആദ്യത്തെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ യുണീഖ് ഖത്തറിലെ ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച സെവെന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍ 4 അല്‍ വകറയിലെ ജെംസ് സ്റ്റേഡിയത്തില്‍ സമാപിച്ചു, യുണീഖ് കായിക വിഭാഗത്തിന്റെ പന്ത്രണ്ടാമത്തെ ഇവന്റ് കൂടി ആയിരുന്നു ഇത്.
വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്ന് 10 ടീമുകളിലായി 120 ല്‍ പരം ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളില്‍ ബര്‍വ സിറ്റി എഫ്. സി ജേതാക്കളും അല്‍ ഫലാഹ് എഫ്.സി റണ്ണര്‍ അപ്പും ആയി.
പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി അല്‍ ഫലാഹ് എഫ് സി യിലെ ഷര്‍നാദ്, ബെസ്റ്റ് ഗോള്‍ കീപ്പറായി ബര്‍വ സിറ്റി എഫ്. സി യിലെ അസ്‌കര്‍, ടോപ് സ്‌കോറര്‍ ആയി അല്‍ ഫലാഹ് എഫ്. സി യിലെ മുര്‍ഷിദ്, ഫെയര്‍ പ്ലേ അവാര്‍ഡിന് സ്‌ട്രൈക്കേഴ് സ് എഫ് സി യും അര്‍ഹരായി.
യുണീഖ് പ്രസിഡന്റ് ബിന്ദു ലിണ്‍സന്റെ അധ്യക്ഷതയില്‍ നടന്ന വര്‍ണാഭമായ സമാപന ചടങ്ങില്‍ ഐ ബി പി സി വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, യുണീഖ് അഡൈ്വസറി ചെയര്‍പേഴ് സണ്‍ മിനി ബെന്നി, ജനറല്‍ സെക്രട്ടറി നിസാര്‍ ചെറുവത്ത്, ഐ സി ബി എഫ്, എംസി മെമ്പര്‍ മിനി സിബി, ട്രഷറര്‍ ഇര്‍ഫാന്‍ ഹബീബ്, സ്‌പോര്‍ട്‌സ് ഹെഡ് രാജലക്ഷ്മി, പ്രൊട്ടക്ടോള്‍ ഹെല്‍ത്ത് ടീം ലീഡര്‍ ബേസില്‍, റാഗ് ട്രാവെല്‍സ് മാനേജര്‍ റബീഹ് തുടങ്ങിയവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും കൈമാറി.
ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും ഇന്‍കാസ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബനും
ഫൈനലില്‍ മത്സരിച്ച ടീം അംഗങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കും, കുട്ടികള്‍ക്കുമായി പ്രത്യേകം ഒരുക്കിയ മത്സരങ്ങള്‍ വേറിട്ട അനുഭവമായി.
ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കായിക മികവിനായി ഇത്തരം സ്‌പോര്‍ട്‌സ് ഇവന്റുകള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് യൂണിക് സ്‌പോര്‍ട്‌സ് ലീഡ് രാജലക്ഷ്മി നന്ദി പ്രസംഗത്തില്‍ അറിയിച്ചു.
