വാഴയൂര്‍ പഞ്ചായത്തില്‍ കോവിഡ്ടെസ്റ്റ്, വാക്സിനേഷന്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം – വാഴയൂര്‍ സര്‍വ്വീസ് ഫോറം – ഖത്തര്‍
ദോഹ : കോവിഡ് രണ്ടാം തരംഗം അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വാഴയൂര്‍ പഞ്ചായത്തില്‍ കോവിഡ്ടെസ്റ്റ്, വാക്സിനേഷന്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വാഴയൂര്‍ സര്‍വീസ് ഫോറം – ഖത്തര്‍ മുഖ്യമന്ത്രി,ആരോഗ്യമന്ത്രി, ജില്ലാ കളക്ടര്‍, ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. ആവശ്യം വേഗത്തില്‍ പരിഗണിക്കാന്‍ മുഖ്യമന്തിയുടെ ഓഫീസില്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയ വിവരം അറിയിച്ചതായി വാഴയൂര്‍ സര്‍വീസ് ഫോറം ഭാരവാഹികള്‍ അറിയിച്ചു. വാഴയൂര്‍ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ബോധവല്‍ക്കരണം ഊര്‍ജിതമാക്കാനുമായി വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ വെള്ളിാഴ്ച്ച വൈകിട്ട് ഇന്ത്യന്‍ സമയം നാലര മണി മുതല്‍ സൂം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ ഓരിയന്റേഷന്‍ സെഷന്‍ നടത്തുന്നു. (സൂംഐഡി: 81625942910 പാസ്സ്വേര്‍ഡ് : vsf) പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരെയും സംഘടനകളെയും, ട്രോമാ കെയര്‍ , RRT , ആശാ വര്‍ക്കേഴ്‌സ് , മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ , പോലീസ് , പഞ്ചായത്ത് ഭരണ സമിതി എന്നീ മേഖലകളിലെ പ്രതിനിധികള്‍ പങ്കെടുക്കും.
പ്രസ്തുത പരിപാടിക്ക് മുന്നോടിയായി നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി വാസുദേവന്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്റ് മിനി കോലത്തോടി, വാര്‍ഡ് മെംബെര്‍മാരായ ജൗഹറ ടീച്ചര്‍ അണ്ടിക്കാടന്‍ കുഴി , സരിത ടീച്ചര്‍ അഴിഞ്ഞിലം , പത്മാവതി കാരാട് , സുധ പൊന്നേപാടം , റാഷിദ ഫൗലോദ് തിരുത്തിയാട് , രാജന്‍ മുണ്ടകശ്ശേരി , ജമീല വാഴയൂര്‍ , പ്രസീത അലുങ്ങല്‍ , പി കെ ബാലകൃഷ്ണന്‍ കക്കോവ് , സുമിത്ര കോട്ടുപാടം , മിനി ചരലോടി, ജിതേഷ് അരീക്കുന്ന് , വാസുദേവന്‍ പുതുക്കോട് , അനില്‍ പാറമ്മല്‍ , സജ്ന മലയില്‍ കളിപ്പറമ്പ് തുടങ്ങിയ വാര്‍ഡ് മെമ്പര്‍മാരും പങ്കെടുത്തു. വാഴയൂര്‍ സര്‍വീസ് ഫോറം ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ്, പ്രസിഡന്റ് രതീഷ് കാക്കോവ്, സെക്രട്ടറി റഫീഖ് കാരാട്, ട്രഷറര്‍ ആസിഫ് കോട്ടുപാടം എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.