
Local News
അബു ഒബൈദയും, ഗാസ മേധാവി മുഹമ്മദ് സിന്‍വാറും കൊല്ലപ്പെട്ടതായി ഹമാസ്
ദോഹ: ഈ വര്‍ഷം ആദ്യം ഇസ്രായേല്‍ നടത്തിയ വംശഹത്യയില്‍ തങ്ങളുടെ സായുധ വിഭാഗ വക്താവ് അബു ഒബൈദയും, ഗാസ മേധാവി മുഹമ്മദ് സിന്‍വാറും കൊല്ലപ്പെട്ടതായി പലസ്തീന് ഗ്രൂപ്പായ ഹമാസ് സ്ഥിരീകരിച്ചു.
ഖസ്സാം ബ്രിഗേഡുകള്‍ തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗ്രൂപ്പിലെ റഫ ബ്രിഗേഡിന്റെ തലവനായ മുഹമ്മദ് ഷബാന, മറ്റ് രണ്ട് നേതാക്കളായ ഹകം അല്‍-ഇസ്സി, റായ്ദ് സാദ് എന്നിവരുടെ മരണവും സ്ഥിരീകരിച്ചു.
മെയ് മാസത്തില്‍ മുന്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ ഇളയ സഹോദരന് മുഹമ്മദ് സിന്‍വാറിനെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സൈന്യം പറഞ്ഞിരുന്നു. മൂന്ന് മാസത്തിന് ശേഷം, അബു ഒബൈദയെയും കൊലപ്പെടുത്തിയതായി അവര്‍ പറഞ്ഞു.
