Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

തോപ്പില്‍ രവി സാഹിത്യ പുരസ്‌കാരം ശ്രീനാഥ് ശങ്കരന്‍കുട്ടിയുടെ പതമ്പിന്

ദോഹ. ഈ വര്‍ഷത്തെ തോപ്പില്‍ രവി സാഹിത്യ പുരസ്‌കാരം ശ്രീനാഥ് ശങ്കരന്‍കുട്ടിയുടെ ‘പതമ്പ്’ എന്ന നോവലിന്.
15,000 രൂപയും ശില്‍പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പ്രൊഫ: വി മധുസൂദനന്‍ നായര്‍, ശ്രീ. ജി ആര്‍ ഇന്ദുഗോപന്‍, ശ്രീമതി. ശാന്താ തുളസീധരന്‍ എന്നവരടങ്ങുന്ന കമ്മിറ്റിയാണ് അവാര്‍ഡ് കൃതി തിരഞ്ഞെടുത്തത്.
തോപ്പില്‍ രവിയുടെ 36 -ാം ചരമവാര്‍ഷികദിനമായ 2026 ഫെബ്രുവരി എട്ടിന് കൊല്ലം പബ്‌ളിക്ക് ലൈബ്രറി ഹാളില്‍ രാവിലെ 10:30 നു നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വെച്ച് പ്രൊഫ: വി മധുസൂദനന്‍ നായര്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് തോപ്പില്‍ രവി ഫൗണ്ടേഷന്‍ സെക്രട്ടറി എസ് സുധീശന്‍ അറിയിച്ചു.
സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. തോപ്പില്‍ രവി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. എ ഷാനവാസ് ഖാന്‍ അധ്യക്ഷത വഹിക്കും.

Related Articles

Check Also
Close
Back to top button