ലൈവ് പെയിന്റിംഗിലുടെ ശ്രദ്ധ നേടിയ കൊച്ചു കലാകാരന്മാര്‍ക്ക് ഇന്റര്‍നാഷണല്‍ മലയാളിയുടെ ആദരം

ദോഹ. ഖത്തറിലെ അറിയപ്പെടുന്ന കലാകാരിയും ജി.ആര്‍.സി.സി അധ്യക്ഷയുമായ രോഷ്‌നി കൃഷ്ണന്റെ ശിക്ഷണത്തില്‍ അഭ്യസിച്ച് ലൈവ് പെയിന്റിംഗിലുടെ ശ്രദ്ധ നേടിയ കൊച്ചു കലാകാരന്മാര്‍ക്ക് ഇന്റര്‍നാഷണല്‍ മലയാളിയുടെ ആദരം. നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ ഏബിള്‍ നൈജല്‍, വേദിക ശശികുമാര്‍ എന്നിവരേയും ഫാഷന്‍ ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പൊഡാര്‍ പേള്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ശ്രീമയി എന്നിവരെയാണ് കഴിഞ്ഞ ദിവസം ഇന്റര്‍നാഷണല്‍ മലയാളി ആദരിച്ചത്.
ഇന്റര്‍നാഷണല്‍ മലയാളി സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ ചീഫ് എഡിറ്റര്‍ ഡോ.അമാനുല്ല വടക്കാങ്ങര കൊച്ചു കലാകാരന്മാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ജി.ആര്‍.സി.സി അധ്യക്ഷ രോഷ്‌നി കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി വിനേഷ് ഹെഗ്‌ഡേ, മീഡിയ കോര്‍ഡിനേറ്റര്‍
രഞ്ജിത്, ഉപദേശക സമിതി അംഗം സുബൈര്‍ പാണ്ടവത്ത്, കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
