Local News

അല്‍ മദ്രസ അല്‍ ഇസ് ലാമിയ മദ്രസകളുടെ പുതിയ അധ്യയന വര്‍ഷം അടുത്ത ആഴ്ച ആരംഭിക്കും, അഡ്മിഷന്‍ തുടരുന്നു

ദോഹ. സി.ഐ.സി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ഖത്തറിലെ വ്യത്യസ്ത ഭാഗങ്ങളില്‍ നടന്ന് വരുന്ന അല്‍ മദ്രസ അല്‍ ഇസ്ലാമിയ മലയാളം, ഇംഗ്ലീഷ് മീഡിയം മദ്രസകളിലെ പുതിയ അധ്യയന വര്‍ഷം മെയ് രണ്ടാം വാരം ആരംഭിക്കും. ദോഹ (അബൂഹമൂര്‍), ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, അല്‍ ഖോര്‍, ബിന്‍ ഉമ്രാന്‍, വക്ര ജാസിം സ്‌കൂള്‍ എന്നീ മലയാളം മീഡിയം മദ്രസകളിലും, വക്ര, മദീന ഖലീഫ എന്നിവിടങ്ങളിലുള്ള ഇഗ്ലീഷ് മീഡിയം മദ്രസകളിലും അഡ്മിഷന്‍ തുടരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മൂന്ന് പതിറ്റാണ്ടുകാലായി വിപുലമായ സൗകര്യങ്ങളോട് കൂടി ഖത്തറില്‍ വ്യവസ്ഥാപിതമായി നടന്നു വരുന്ന മദ്രകളില്‍ അറബിക്ക്, ഖുര്‍ആന്‍, ഹദീസ് , ഇസ്ലാമിക പാഠങ്ങള്‍ കൂടാതെ കുട്ടികളുടെ ഇസ്‌ളാമിക വ്യക്തി വികാസത്തിനുള്ള പരിശീലനങ്ങളും നടത്തി വരുന്നു.

പുതിയ അധ്യയന വര്‍ഷത്തില്‍ കെ.ജി മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷന്‍ ആവശ്യമുള്ളവര്‍ ദോഹ (55839378), വക്ര (51164625), അല്‍ ഖോര്‍ (33263773), ബിന്‍ ഉമ്രാന്‍ (55410693) , വക്ര ഇംഗ്ലീഷ് (50231538), മദീന ഖലീഫ ഖലീഫ ഇഗ്ലീഷ് (30260423) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ https://bit.ly/AMIDoha25 ലിങ്കില്‍ അപേക്ഷിക്കുകയോ ചെയ്യാം

Related Articles

Back to top button
error: Content is protected !!