
രക്തദാതാവായി ഇന്ത്യന്‍ അംബാസിഡറെത്തിയത് സമൂഹത്തിന് ആവേശമായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് അടിയന്തിരമായി ഒ പോസിറ്റീവ് , ഒ നെഗറ്റീവ് രക്തം വേണമെന്ന ആഹ്വാനത്തെ തുടര്‍ന്ന് ബ്ളഡ് ഡോണേര്‍സ് കേരള ഖത്തര്‍ ചാപ്റ്ററുമായി സഹകരിച്ച് രക്തദാന കാമ്പയിനുമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം രംഗത്തെത്തിയപ്പോള്‍ രക്തദാതാവായി ഇന്ത്യന്‍ അംബാസിഡറുമെത്തിയത് സമൂഹത്തിന് ആവേശമായി.
ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലാണ് ഇന്നലെ നടന്ന രക്തദാന ക്യാമ്പില്‍ മാതൃകാപരമായി രക്തം ദാനം ചെയ്തത്.
ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് സിയാദ് ഉസ് മാന്‍, വൈസ് പ്രസിഡണ്ട് വിനോദ് നായര്‍,ജനറല്‍ സെക്രട്ടറി സബിത് സഹീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
ഒ പോസിറ്റീവ് , ഒ നെഗറ്റീവ് ഗ്രൂപ്പുകളിലുള്ള രക്തത്തിന്റെ കമ്മി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ രക്ത ദാതാക്കളെ ആവശ്യമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടത്.