Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റമദാനില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയ ആയിരത്തോളം വാഹനങ്ങള്‍ പിടിച്ചെടുത്ത് ട്രാഫിക് വകുപ്പ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. റമദാന്‍ മാസാരംഭം ട്രാഫിക് വകുപ്പ് ആരംഭിച്ച കാമ്പയിനില്‍ ടാഫിക് നിയമലംഘനങ്ങള്‍ നടത്തിയ ആയിരത്തോളം വാഹനങ്ങള്‍ പിടിച്ചെടുത്തതായി ട്രാഫിക് വകുപ്പ് അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങള്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഉടമക്കാര്‍ക്ക് വിട്ടുകൊടുക്കുയുള്ളൂ . ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ട്രാഫിക് പട്രോളിംഗിനിടയിലാണ് നിയമലംഘകരെ പിടികൂടിയത്.

റോഡ് നിയമങ്ങളും വ്യവസ്ഥകളും പാലിക്കുവാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും റമദാനില്‍ കൂടുതല്‍ അച്ചടക്കം പാലിക്കുകയാണ് വേണ്ടതെന്നും ഓര്‍മപ്പെടുത്തിയാണ് പ്രത്യേകമായ കാമ്പയിനുമായി ട്രാഫിക് വകുപ്പ് മുന്നോട്ടുവന്നത്.

Related Articles

Back to top button