Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ നാളെ മുതല്‍ വീണ്ടും പൊടിക്കാറ്റ്, വെള്ളിയാഴ്ചവരെ തുടര്‍ന്നേക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ നാളെ മുതല്‍ വീണ്ടും പൊടിക്കാറ്റ് അടിച്ചുവീശിയേക്കുമെന്നും വെള്ളിയാഴ്ചവരെ തുടര്‍ന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പൊടിയില്‍ മുങ്ങിയ ഖത്തറില്‍ ഇന്നലെ മുതലാണ് പൊടിക്കാറ്റിന് അല്‍പം ശമനം ലഭിച്ചത്.

നാളെയും വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തുറന്ന സ്ഥലങ്ങളില്‍ പൊടിപടലമുണ്ടാകാന്‍ കാരണമാവും. പൊടിയില്‍ നിന്നും രക്ഷപ്പെടുവാന്‍ എല്ലാവരും വീടുകളുടേയും കാറുകളുടേയുമൊക്കെ ജനലുകള്‍ അടക്കണമെന്ന് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്ത് ജോലി ചെയ്യുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം

ചില പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 28 മൈല്‍ വരെ ആകാമെന്നും ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകലക്കും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്

Related Articles

Back to top button