
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ജനുവരിയില്‍ 2.5 ബില്യണ്‍ റിയാലിന്റെ ട്രഷറി ബില്ലുകള്‍ ഇഷ്യൂ ചെയ്തു
അമാനുല്ല വടക്കാങ്ങര
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) ജനുവരിയില്‍ 2.5 ബില്യണ്‍ റിയാലിന്റെ ട്രഷറി ബില്ലുകള്‍ ഇഷ്യൂ ചെയ്തതായി ബാങ്ക് അറിയിച്ചു. 5.0050 ശതമാനം പലിശ നിരക്കില്‍ 500 മില്യണ്‍ റിയാലിന്റെ അഞ്ച് ഇഷ്യൂകള്‍ വിതരണം ചെയ്തു.
പ്രാദേശിക ബാങ്കുകള്‍ക്ക് അനുകൂലമായ ട്രഷറി ബില്ലുകള്‍ അല്ലെങ്കില്‍ ഹ്രസ്വകാല ഇസ്ലാമിക് സുകുക്ക് കാലാനുസൃതമായി ഇഷ്യു ചെയ്യുന്നതിലൂടെ, പണലഭ്യത നിരക്കുകളും വിപണിയിലെ പണ വിതരണവും നിയന്ത്രിക്കാനാണ് സെന്‍ട്രല്‍ ബാങ്കുകള്‍ സാധാരണയായി ലക്ഷ്യമിടുന്നത്.