Uncategorized

ഖത്തറില്‍ സാമൂഹ്യ വ്യാപനത്തിലൂടെ 138 കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ സാമൂഹ്യ വ്യാപനത്തിലൂടെ 138 കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു . കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 11524 പരിശോധനയില്‍ 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ 138 ആണ്. 55 പേര്‍ യാത്രക്കാരാണ്. 123 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2924 ആയി ഉയര്‍ന്നു.

ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 289 ആണ്. അതില്‍ 27 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് .

കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു.

സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഇടക്കിടക്ക് കൈ കഴുകുക എന്നീ വിഷയങ്ങളില്‍ വീഴ്ചവരുത്തരുത്. ജാഗ്രതയോടെ നീങ്ങിയാല്‍ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണനിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

4 Comments

  1. Afin de dissiper complètement vos doutes, vous pouvez savoir si votre mari vous trompe dans la vraie vie de plusieurs manières et évaluer les preuves spécifiques dont vous disposez avant de soupçonner que l’autre personne vous trompe.

  2. Comment récupérer les SMS supprimés sur mobile? Il n’y a pas de corbeille pour les messages texte, alors comment restaurer les messages texte après les avoir supprimés?

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!