Uncategorized

കുട്ടികളുടെ സുരക്ഷയുറപ്പിക്കാന്‍ പുതിയ മൊബൈല്‍ ആപ്‌ളിക്കേഷനുമായി മലയാളി


അമാനുല്ല വടക്കാങ്ങര

ദോഹ. സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ സുരക്ഷയുറപ്പിക്കാന്‍ പുതിയ മൊബൈല്‍ ആപ്‌ളിക്കേഷനുമായി മലയാളി .കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി സ്വദേശിയായ മലയാളി ഐ.ടി. വിദഗ്ധനായ അബ്ദുല്‍ റസാഖാണ് അലര്‍ട്ട് എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്‌ളിക്കേഷന്‍ രൂപ കല്‍പന ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധേയനായ അബ്ദുല്‍ റസാഖ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി ഐ.ടി. രംഗത്ത് സജീവമാണ്

ആര്‍ട്ടിഷ്യല്‍ ഇന്റലിജന്‍സും സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി രക്ഷിതാക്കളേയും സ്‌കൂള്‍ അധികൃതരേയും വിദ്യാര്‍ഥികളുടെ ചലനങ്ങള്‍ സംബന്ധിച്ച് അലര്‍ട്ട് ചെയ്യുന്ന ആപ്‌ളിക്കേഷനാണ് അലര്‍ട്ട്.

കുട്ടികള്‍ മിസ്സാകുന്നത്, ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടുന്നത്, സാമൂഹ്യ തിന്മകളുടെ ഭാഗമാകുന്നത്, പഠനത്തില്‍ പിന്നോക്കമാക്കുന്നത് തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രശനങ്ങളെ വിശകലനം ചെയ്താണ് അലര്‍ട്ട് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും നാട്ടിലും ഗള്‍ഫിലും ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബ്ദുല്‍ റസാഖ് പറഞ്ഞു.

ഒരു പരിധി വരെ കുട്ടികള്‍ ക്ലാസ് കട്ട് ചെയുന്നത് കൊണ്ടാണ് പല സാമൂഹിക വിപത്തുകള്‍ക്കും സമയം ലഭിക്കുന്നത് . ഈ സാഹചര്യത്തിലാണ് കുട്ടികളുടെ മൂവ്‌മെന്റുകള്‍ സമയാസമയങ്ങളില്‍ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനായി അലര്‍ട്ട് പ്രയോജനപ്പെടുക.

കുട്ടികള്‍ ബസ്സില്‍ അകപ്പെട്ട് മരണപ്പെടുന്നതിുോലുള്ള ദുരന്തം ഒഴിവാക്കാനും അലര്‍ട്ട് ഏറെ പ്രയോജനം ചെയ്യും.

ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് സംവിധാനം ഹാര്‍ഡ്വെയര്‍ സംയോജനം ഇല്ലാതെ തന്നെ പ്രവര്‍ത്തിക്കുന്നുവെന്നതാണ് അലേര്‍ട്ടിന്റെ ഏറ്റവും വലിയ സവിശേഷത.
അലര്‍ട്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9947025378, +974 30426265 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

.http://Download alert https://play.google.com/store/apps/details?id=io.alertapp

Related Articles

Back to top button
error: Content is protected !!