കോവിഡ് വൈറസ് ആഴ്ചകളോ മാസങ്ങളോ ചിലരുടെ ആരോഗ്യത്തെ ബാധിച്ചേക്കാം
ഡോ. അമാനുല്ല വടക്കാങ്ങര –
ദോഹ: കോവിഡ് ലക്ഷണങ്ങള്‍ ആഴ്ചകളോ മാസങ്ങളോ ചിലരുടെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്‌ലമാനി അഭിപ്രായപ്പെട്ടു. കോവിഡ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ കാമ്പയിനിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘കോവിഡ് വൈറസ് കൈമാറ്റം ചെയ്യുന്നത് ശ്വസന തുള്ളികളാണ്. ഇത് ഏകദേശം 14 ദിവസം വരെ ശരീരത്തില്‍ നിലനില്‍ക്കാം. ഈ ദിവസങ്ങളില്‍ ഇത് വൃക്ക, കരള്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. ശ്വാസകോശ സംബന്ധമായ തകരാറുകള്‍ വന്നാല്‍ രോഗിക്ക് ഓക്സിജന്‍ ആവശ്യമാകുമെന്നതിനാല്‍ അടിയന്തിരമായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരും.
”രോഗി അതിജീവിക്കുകയാണെങ്കില്‍, അയാള്‍ക്ക് ഈ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. എന്നാല്‍ രോഗി അതിജീവിച്ചാലും ദീര്‍ഘകാല ലക്ഷണങ്ങളുണ്ട്. ഇവയില്‍ പേശികളുടെ ബലഹീനത, അസ്വസ്ഥത, പൊതുവായ ക്ഷീണം എന്നിവ ഉള്‍പ്പെടാം, കൂടാതെ വളരെക്കാലം ഓക്സിജന്‍ ആവശ്യമായി വരാം, ‘
‘ഒരു കോവിഡ് വൈറസ് ദീര്‍ഘകാലത്തേക്ക് ബാധിക്കുമെന്നതില്‍ അതീവ ജാഗ്രതയോടെ പ്രതിരോധിക്കണമെന്ന് ഡോ. അല്‍ മസ്‌ലമാനി മുന്നറിയിപ്പ് നല്‍കി.