Uncategorized
പതിനെട്ടാമത് ജ്വല്ലറി ആന്റ് വാച്ച് എക്‌സിബിഷന്‍ നീട്ടിവെച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഈ മാസം നടക്കേണ്ടിയിരുന്ന പതിനെട്ടാമത് ദോഹ ജ്വല്ലറി ആന്റ് വാച്ച് എക്‌സിബിഷന്‍ മൂന്ന് മാസത്തേക്ക് നീട്ടിവെച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന മ്ര്രന്താലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. ജനങ്ങളുടെ സുരക്ഷയും ആരോഗ്യ സംരക്ഷണവും ഏറെ പ്രധാനമാണെന്നും ഏറെ ജനകീയമായ ജ്വല്ലറി ആന്റ് വാച്ച് എക്‌സിബിഷനില്‍ പ്രാദേശികവും വൈദേശികവുമായ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നതിനാലാണ്് നീട്ടിവെക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.
പുതിയ കലണ്ടര്‍ അനുസരിച്ച് മെയ് 24 മുതല്‍ 29 വരെയാണ് എക്‌സിബിഷന്‍ നടക്കുക