Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 453 കോവിഡ് രോഗികള്‍ ഒരു മരണവും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്ന് 453 കോവിഡ് രോഗികള്‍. ഒരു മരണവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10116 പരിശോധനകളില്‍ 50 യാത്രക്കാര്‍ക്കടക്കം 453 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 298 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 8412 ആയി ഉയര്‍ന്നു.
ചികില്‍സയിലായിരുന്ന 86 വയസുകാരന്‍ മരിച്ചതോടെ മൊത്തം മരണം 255 ആയി
589 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 86 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Related Articles

Back to top button